Sunday, May 10, 2009

എനിക്കും ഉണ്ടൊരു കാമുകി

പ്രിയരേ…,
എനിക്കുമുണ്ടൊരു കാമുകി!
അവളില്ലാതെനിക്കെന്തിനു ജീവന്‍?
ജീവിക്കുന്ന നിമിഷങ്ങളൊക്കെയും
ഞങ്ങളടുത്തുകൊണ്ടിരിക്കുന്നു!

പലപ്പൊഴും അവളിലേക്കെത്തുവില്‍
പിന്‍വിളികളാല്‍ പിന്‍വാങും!
അവളോടുള്ള സ്നേഹം കൂടും തോറും
അവളിലേക്കുള്ള ദൂരം കുറയുന്നു!


എനിക്കു തുണയായാരുമില്ലാതപ്പൊഴും
എന്‍ തണല്‍മരമായെന്‍ ചാരെയുണ്ടവള്‍!
ആരൊക്കെയെന്നെ ഒഴിവാക്കിയാലും
ഒറ്റപ്പെടുത്തിയാലും കുറ്റപ്പെടുത്തിയാലും,
അവളെന്നെ വെടിയില്ല;
എന്തിനെന്നെനിക്കും അറിയില്ലാ!

ഈ മിധ്യാവലയത്തില്‍,
ഈ മത്സരക്കൊടുംകാട്ടില്‍,
എന്‍ നിഴലെന്നെപിരിഞാലും
അവളെന്നെ പിരിയില്ല;
ഒരുനാളും!!

പിന്നോക്കംവലിക്കുന്ന കുത്തൊഴുക്കി-
നെതിരായ് നീന്തുകിലും,
പ്രതീക്ഷയുടെ നുറുങ്ങുവെട്ടംപോലു-
മില്ലാതെ ഞാനലയുകിലും,
ഏതോ സാന്ത്വന സ്വപ്നമായ്
എന്‍ കൂടെയുണ്ടവള്‍;
എന്‍ ചാരെയുണ്ടവള്‍!

അകലെയാണെങ്കിലും മനസില-
തിയായിട്ടാഗ്രഹിക്കുകില്‍,
അരികില്‍ പറന്നെത്തും
മമ പ്രനയിനിയവള്‍!

എന്‍ ചിന്തകളില്‍, സ്വപ്നങ്ങളില്‍,
ഞാന്‍ കേള്‍ക്കുന്നതും മൊഴിയുന്ന-
തുമായ വാക്കുകളില്‍,
എന്‍ ദ്രുഷ്ടിയില്‍...
എന്‍ സ്വാസക്കാറ്റില്‍...,
ഞാന്‍ പോകുന്ന വീദികളില്‍,
ഞാന്‍ നീങ്ങുന്ന വേഗതയില്‍,
എല്ലായിടത്തും...

ഒരു വിഷസര്‍പ്പത്തെപ്പോലെ
അവള്‍ പതിയിരിക്കുന്നു!
എന്‍ രക്തത്തില്‍ പോലുമവള്‍
അലിഞ്ഞു ചേരുന്ന..,
ഏറ്റം സുഖതരനിമിഷത്തിനായ്...
ഞാന്‍ കാതിരിപ്പൂ!
എന്തെന്നൊ എപ്പൊഴെന്നൊ അറിയാതെ!


ആഗ്രഹിക്കുമ്പോള്‍ അവള്‍ വരില്ല!
പ്രതീക്ഷിക്കാത്ത എതെങ്കിലും നിമിഷം
അവള്‍ വരുമായിരിക്കും!
വരാതിരിക്കാനവള്‍ക്കാവില്ല!

ആ ദിവസം…,
ആ നിമിഷം വരാനായ്…
കയ്യിലേന്തിയ ചുവന്ന പനിനീര്‍പ്പുഷ്പ്പവുമായ്….
അവളെന്നെ എതിരേല്‍ക്കും
നിമിഷതന്മാത്രക്കായ്…
ഞാന്‍ കണ്ണുംനട്ടു കാത്തിരിപ്പൂ…..!!


ഞാന്‍ ജീവിക്കുന്നനിമിഷത്തിന്റെ
എതുകണികയിലും അതുണ്ടാകാം!
പക്ഷെ...,
ഈ ജന്മത്തിലൊരിക്കല്‍ മാത്രം!!

അവളാരെന്നറിയേണ്ടേ സഖാവേ...??
ഞാനെന്‍ ഹ്രുത്തില്‍സൂക്ഷിക്കും..
എന്‍ ജീവനുടമയായ....
എന്‍ പ്രാണപ്രിയസഖി...
‘മ്രുതിയാണവള്‍’!!!!!


[മ്രുതി= മരണം, death!!]
[this poem has an inner meaning too... enjoy finding it!
ഈ കവിതക്ക് ഒരു പ്രത്യേകത ഉണ്ട്!
ദ്വയാര്‍ത പദപ്രയോഗം ആണു! ഒരോ വരിയിലും പരക്കെകാണുന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരര്‍തം ഒളിഞ്ഞുകിടക്കുന്നുണ്ടു!]

3 comments:

  1. wat da fuck apt doin sumthin which others dont wanna laugh @

    ReplyDelete
  2. wat a work yaar.........
    simply great...
    meaning ful....
    u conveyed the fact that our ever lasting relationship that can cever be brocken is with our ultimate love-------"death"
    u have done a good job.......
    go ahead............

    ReplyDelete